കടനാട്ടിൽ 5000 പേർക്ക് ഊട്ടുനേർച്ച വിളമ്പി കത്തോലിക്ക കോൺഗ്രസ്



കടനാട്ടിൽ 5000 പേർക്ക് ഊട്ടുനേർച്ച വിളമ്പി കത്തോലിക്ക കോൺഗ്രസ്

  അയ്യായിരം പേർക്ക് ഊട്ടുനേർച്ച വിളമ്പി കത്തോലിക്ക കോൺഗ്രസ് കടനാട് യൂണിറ്റ്. തീർഥാടന കേന്ദ്രമായ കടനാട് സെൻ്റ് അഗസ്റ്റിൻ ഫൊറോന പള്ളിയിലെ വിശുദ്ധ സെബസ്ത്യാനോസിൻ്റെ ദർശനത്തിരുന്നാ ളിൻ്റെ സമാപന ദിവസമായ ഇന്നലെ (20-1- 26) ഉചയ്ക്ക് ഒന്നിനാണ് ഊട്ടുനേർച്ച തയ്യാറാക്കിയത്. ഏഴാമത് തവണയാണ് കത്തോലിക്ക കോൺഗ്രസ് ഊട്ടു നേർച്ച തയ്യാറാക്കുന്നത്.


ചോറ്, മീൻകറി, കാളൻ, പയർ,അച്ചാർ എന്നിവ അടങ്ങിയ നേർച്ചസദ്യയാണ് തയ്യാറാക്കിയത്.


ഫൊറോന വികാർ ഫാ. ജോസഫ് പാനാമ്പുഴ, വികാർ ഇൻ ചാർജ് ഫാ. ജോസഫ് അരിമറ്റത്തിൽ, സഹവികാർ ഫാ. ജോസഫ് ആട്ടങ്ങാട്ടിൽ, യൂണിറ്റ് പ്രസിഡൻ്റ് തോമസ് കാവുംപുറം, മറ്റു യൂണിറ്റ് ഭാരവാഹികൾ എന്നിവർ നേതൃത്വം നല്കി.












"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments