പാലാ കൊട്ടാരമറ്റം ബസ്സ്റ്റാന്‍ഡില്‍ യാത്രക്കാര്‍ക്കും വ്യാപാരികള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ നേരില്‍ കാണാന്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ദിയാ. ബി. നായര്‍ ഇന്ന് വൈകിട്ട് ബസ്സ് സ്റ്റാന്റ് സന്ദര്‍ശിച്ചു. കൗണ്‍സിലര്‍മാരായ ടോണി തൈപ്പറമ്പില്‍,, അഡ്വ. ബിനു പുളിക്കക്കണ്ടം, ബിജു മാത്യൂസ്, സിജി ടോണി എന്നിവരും മുനിസിപ്പല്‍ ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു. സെക്രട്ടറിയോട് വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ടെന്ന് ചെയർപേഴ്സൺ

Yes vartha follow up - 2

കൊട്ടാരമറ്റം സ്റ്റാന്റിലെ ശോച്യാവസ്ഥയെ സംബന്ധിച്ച് ആദ്യ മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ചയായതും എത്രയുംവേഗം പ്രശ്‌നം പരിഹരിക്കുമെന്ന് ചെയര്‍പേഴ്‌സണ്‍ ദിയാ ബി. നായര്‍ ഉറപ്പുനല്‍കിയതും ''യെസ് വാർത്ത '' ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

അനധികൃതമായി ആരെങ്കിലും കൈയ്യേറ്റം നടത്തിയിട്ടുണ്ടെങ്കില്‍ അന്വേഷിച്ച് ഉടന്‍ നോട്ടീസ് നല്‍കാന്‍ ചെയര്‍പേഴ്‌സണ്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സ്റ്റാന്റിന്റെ പൊതുവേയുള്ള ശോച്യാവസ്ഥയ്ക്ക് അടിയന്തിരമായി പരിഹാരം കാണും. ഇതിനായുള്ള വിശദമായ റിപ്പോര്‍ട്ട് എത്രയുംവേഗം സമര്‍പ്പിക്കാന്‍ മുനിസിപ്പല്‍ സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ചെയര്‍പേഴ്‌സണ്‍ ദിയാ ബി. നായര്‍ "യെസ് " വാർത്തയോട് പറഞ്ഞു.

കൊട്ടാരമറ്റം ബസ് സ്റ്റാൻഡിൽ നിലവിൽ നിലനിൽക്കുന്ന അനധികൃത പാർക്കിംഗ്, അനധികൃത വർക്ക്‌ഷോപ്പുകളുടെ പ്രവർത്തനം, വർഷങ്ങളായി പ്രവർത്തനരഹിതമായ കാത്തിരിപ്പുമുറിയിലെ ഫാനുകൾ, അതീവ ദയനീയാവസ്ഥയിലുള്ള ശൗചാലയങ്ങൾ, മാലിന്യപൂർണവും വൃത്തിഹീനവുമായ പരിസരം, പൊതുജനങ്ങൾക്ക് അപകടം സൃഷ്ടിക്കുന്ന തരത്തിൽ വളർന്നു നിൽക്കുന്ന മരക്കൊമ്പുകൾ തുടങ്ങിയവ പാലാ നഗരസഭയ്ക്കുതന്നെ അപമാനമായ സാഹചര്യത്തിലേക്കാണ് ബസ് സ്റ്റാൻഡിനെ എത്തിച്ചിരിക്കുന്നതെന്ന് ചെയർപേഴ്സൺ പറഞ്ഞു.

ഇവയെല്ലാം അടിയന്തരമായി പരിഹരിക്കുമെന്നും ബസ് സ്റ്റാൻഡ് പൊതുജനങ്ങൾക്ക് കൂടുതൽ പ്രയോജനകരവും അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതുമായ രീതിയിൽ പ്രവർത്തനസജ്ജമാക്കുമെന്നും ദിയ ബിനു പുളിക്കക്കണ്ടം അറിയിച്ചു. ബസ് സ്റ്റാൻഡിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന് അടിയന്തരവും ത്വരിതവുമായ നടപടികൾ കൈക്കൊള്ളുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് വിഷയങ്ങൾ അത്യാവശ്യവും മുൻഗണനാപൂർവവുമായ രീതിയിൽ കൈകാര്യം ചെയ്യാൻ നിർദേശം നൽകിയതായും ചെയർപേഴ്സൺ വ്യക്തമാക്കി.

ഈ പ്രവർത്തനങ്ങൾ വിജയകരമായി നടപ്പിലാക്കുന്നതിനായി പൊതുജനങ്ങളുടെ പിന്തുണയും സഹകരണവും അഭ്യർത്ഥിക്കുന്നതായും ചെയർപേഴ്സൺ അറിയിച്ചു.

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments