വനിതാ ഡോക്ടറുടെ വീട്ടിൽ അതിക്രമിച്ചു കയറി വാഹനം തീയിട്ട് നശിപ്പിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ




വനിതാ ഡോക്ടറുടെ വീട്ടിൽ അതിക്രമിച്ചു കയറി വാഹനം തീയിട്ട് നശിപ്പിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ 


എറണാകുളം, വെങ്ങോല, തേവള്ളിയിൽ, അഭിജിത് (25), ഇടുക്കി, ചിന്നാർ, കൊന്നത്തടി, പാറത്തോട്, കുഴികണ്ടതിൽ അജിത് K ഷിബു (19) എന്നിവരെയാണ് പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്.

26.12.2025 തീയതി രാത്രി 11. 45 മണിയോടെ പാമ്പാടി  കുന്നേപ്പാലം ഭാഗത്തുള്ള പടിഞ്ഞാറേ കാലായിൽ വീടിന്റെ അടച്ചു കിടന്ന ഗേറ്റ് തള്ളിത്തുറന്ന് അതിക്രമിച്ചു കയറി വീടിന്റെ കാർപോർച്ചിൽ പാർക്ക് ചെയ്തിരുന്ന  കാറിന് തീയിടുകയും വാഹനത്തിന് 80,000 രൂപയോളം നാശനഷ്ടം വരുത്തുകയും ചെയ്ത സംഭവത്തിൽ പാമ്പാടി പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു.


 സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതികളെ കാഞ്ഞിരപ്പള്ളി Dysp യുടെ നിർദ്ദേശാനുസരണം പാമ്പാടി IPSHO വിപിൻ ചന്ദ്രൻ, SI കുഞ്ഞുമോൻ തോമസ്, Scpo സുമിഷ് മാക്മില്ലാൻ, Cpo മാരായ ശ്രീകാന്ത് പി എസ്, ശ്രീജിത്ത് രാജ് എന്നിവർ അടങ്ങുന്ന അന്വേഷണസംഘം 
31-12-2025 ൽ അതിസാഹസികമായി ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്യുകയായിരുന്നു.


 പ്രതികൾക്കായി അന്വേഷണസംഘം പഴുതടച്ചതും ശാസ്ത്രീയവുമായ അന്വേഷണമാണ് നടത്തിയത് ഡിസംബർ 31 തീയതി കോട്ടയം കാരിത്താസ് ഹോസ്പിറ്റലിന് സമീപം പ്രതികളിൽ ഒരാൾ ഉണ്ടെന്ന് കണ്ടെത്തിയ അന്വേഷണസംഘം മാരകായുധവുമായി നിന്നിരുന്ന ഒന്നാം പ്രതി അഭിജിത്തിനെ  സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു.


  ഒളിവിൽ കഴിഞ്ഞു വന്നിരുന്ന രണ്ടാംപ്രതി അജിത്തിനെ  ഇടുക്കി ജില്ലയിലെ കൊന്നത്തടി എന്ന സ്ഥലത്തുനിന്നും  അറസ്റ്റ് ചെയ്തിട്ടുള്ളതുമാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments